നാഷണൽ വൈൽഡ് ലൈഫ് ഫെഡറേഷൻ അവാർഡ്; രണ്ടാം സ്ഥാനം നേടി കുവൈത്തിന്റെ ഫഹദ് അൽ എൻസി

  • 26/11/2021

കുവൈത്ത് സിറ്റി: യുഎസിൽ നടന്ന അമ്പതാമത് നാഷണൽ വൈൽഡ് ലൈഫ് ഫെഡറേഷൻ ഫോട്ടോഗ്രാഫി പുരസ്കാരത്തിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി കുവൈത്തി  ഫോട്ടോഗ്രാഫർ ഫഹദ് അൽ എൻസി. ഈ വർഷം 40,000ത്തിൽ അധികം എൻട്രികളാണ് എത്തിയത്. നാഷണൽ വൈൽഡ് ലൈഫ് ഫെഡറേഷനാണ് പുരസ്കാരം നൽകുന്നത്. 

വടക്കൻ ജപ്പാനിലെ ഹോക്കൈദോ ദ്വീപിൽ വച്ച് എടുത്ത ദി സ്ലാപ്പ് ഓഫ് ദി ഈഗിൾ എന്ന ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചതെന്ന് അൽ എൻസി പറഞ്ഞു. കുവൈത്ത് അമീറിനും, കിരീടാവകാശിക്കും കുവൈത്ത് ജനതയ്‌ക്കും പുരസ്കാരം സമർപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News