പാര്‍ലിമെന്‍റ് മന്ദിരത്തിലെ സൈനികാഭ്യാസം; വിമര്‍ശനവുമായി എംപിമാര്‍

  • 26/11/2021

കുവൈത്ത് സിറ്റി : പാര്‍ലിമെന്‍റ് മന്ദിരത്തില്‍ നടത്തിയ സൈനികാഭ്യാസത്തെ വിമര്‍ശിച്ച് എംപിമാരായ അബ്ദുൾകരീം അൽ കന്ദരിയും ഷുഐബ് അൽ മുവൈസ്രിയും. ജനാധിപത്യ സംവിധാനത്തിലെ പരിപാവന സ്ഥാപനമാണ്‌ പാര്‍ലിമെന്റ് മന്ദിരമെന്നും നിയമങ്ങള്‍ നിര്‍മ്മിക്കേണ്ട സ്ഥലത്ത് സൈനിക സാനിദ്ധ്യമുണ്ടാകുന്നത് ഒരു രീതിയിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് എം.പിമാര്‍ പറഞ്ഞു. ഇത്തരത്തിലുള്ള ഏതൊരു നീക്കവും ഭരണഘടനയുടെ ലംഘനമാണെന്നും സൈനിക സേനയുടെ  അഭ്യാസം ഒരു രീതിയിലും ന്യായീകരിക്കാൻ കഴിയില്ലെന്നും ഷുഐബ് അൽ മുവൈസ്രി പറഞ്ഞു. 

ഗൾഫ് അറബ് രാജ്യങ്ങളിൽ ഏറ്റവും പഴക്കമുള്ള ജനാധിപത്യരാഷ്ട്രമാണ് കുവൈത്ത്.  മജ്ലിസ് അൽ ഉമ്മ എന്ന് അറിയപ്പെടുന്ന പാര്‍ലിമെന്റില്‍  അൻപത് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് ഉള്ളത്. സര്‍ക്കാരും പാര്‍ലിമെന്റ് അംഗങ്ങളും തമ്മില്‍ നിരന്തരം തര്‍ക്കങ്ങള്‍ കുവൈത്തില്‍ പതിവാണ്. ഏറ്റവും ഒടുവിലായി പാർലമെന്‍റും സർക്കാറും തമ്മിലുള്ള ബന്ധം നന്നാക്കുന്നതിനായി അമീറിന്‍റെ താല്പര്യപ്രകാരം ദേശീയ സംവാദവും  സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് മന്ത്രിസഭ രാജിവെക്കുകയും  ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന്‍റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാരിനെ  അമീര്‍ നിയമിക്കുകയായിരുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News