നഷ്ടം കൂടുന്നു; കെപിടിസി വൻപ്രതിസന്ധിയിൽ

  • 26/11/2021

കുവൈത്ത് സിറ്റി : 29 മില്യൺ ദിനാര്‍ നഷ്ടവുമായി കെപിടിസി. ഭരണപരവും സാങ്കേതികപരവും സാമ്പത്തികപരവുമായ ഗുരുതര ക്രമക്കേടുകളുമാണ് ഇത്തരമൊരു അവസ്ഥയിലേക്ക് നയിച്ചതെന്ന്  പാർലമെന്ററി പബ്ലിക് ഫണ്ട് പ്രൊട്ടക്ഷൻ കമ്മിറ്റി കണ്ടെത്തി.സാമ്പത്തിക പ്രതിസന്ധിയുടെ കയങ്ങളിലേക്ക് കുവൈറ്റ് പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി കൂപ്പുകുത്തുകയാണ്. 2021 ജനുവരി 1 മുതൽ ജൂൺ 30 വരെയുള്ള  കാലയളവില്‍ നടത്തിയ പരിശോധനയില്‍  സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ (എസ്‌എബി) വിവിധ ക്രമക്കേടുകള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. 

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കെപിടിസി കൺസൾട്ടന്റുമാരുമായി 81 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചത്. ദുര്‍ത്തും  തെറ്റായ തീരുമാനങ്ങളും പൊതുഫണ്ട് സംരക്ഷിക്കാനുള്ള തീരുമാനങ്ങളുടെ അഭാവവുമാണ് കെപിടിസിയുടെ പ്രതിസന്ധിക്ക് കാരണമെന്ന് പബ്ലിക് ഫണ്ട് പ്രൊട്ടക്ഷൻ കമ്മിറ്റി ചെയർമാൻ അബ്ദുല്ല അൽ തുറൈജി എം.പി വ്യക്തമാക്കി. നിത്യച്ചെലവിന് ബുദ്ധിമുട്ടുന്ന സ്ഥാപനത്തില്‍ ഭരണ കമ്മിറ്റികളുടെ യോഗങ്ങളിൽ പങ്കെടുക്കുന്നതിനുള്ള അലവൻസിന് പുറമെ കെപിടിസിയിലെ ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് 30,000 കെഡി ബോണസ് അനുവദിച്ചത് ഭരണ വൈകല്യത്തിന്‍റെ ഉദാഹരണമാണെന്ന്  അൽ തുറൈജി പറഞ്ഞു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News