ദക്ഷിണാഫ്രിക്കയിൽ ജനിതകമാറ്റം സംഭവിച്ച അപകടകാരിയായ കൊറോണവൈറസ് വകഭേദം; കുവൈറ്റ് ആരോഗ്യ മന്ത്രി അടിയന്തിര യോഗം വിളിച്ചു.

  • 26/11/2021

കുവൈറ്റ് സിറ്റി :  ദക്ഷിണാഫ്രിക്കയിൽ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച അപകടകാരിയായ  പുതിയ കൊറോണവൈറസ് വകഭേദം; കുവൈറ്റ് ആരോഗ്യ മന്ത്രി ഡോക്ടർ ഷെയ്ക്ക് ബേസിൽ അൽ സബ  അടിയന്തിര യോഗം വിളിച്ചു. പുതിയ മ്യൂട്ടജൻ B11529  കോവിഡ് വൈറസിനെക്കുറിച്ച്  ചർച്ച ചെയ്യാൻ ആരോഗ്യ മന്ത്രി ഈ വാരാന്ത്യത്തിൽ ആരോഗ്യ മന്ത്രാലയ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും . കുവൈറ്റ് കൈക്കൊള്ളേണ്ട നടപടിക്രമങ്ങളും, സുരക്ഷാ മുൻകരുതലുകളും ചർച്ചചെയ്യും. 

ജീനോമിക് സീക്വൻസിങ് നടത്തി ബി.1.1.529 എന്ന കൊറോണ വകഭേദത്തിന്റെ 22 കേസുകൾ ആഫ്രിക്കയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്തു . ഈ വകഭേദം കാരണമാണ് ദക്ഷിണാഫ്രിക്കയിൽ കൊറോണ കേസുകൾ കൂടുന്നതെന്ന് അധികൃതർ പറയുന്നു. വളരെ കുറച്ചുപേരിൽ മാത്രമാണ് നിലവിൽ ഈ വകഭേദത്തിൻറെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. 

പുതിയ വകഭേദത്തെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ പരിമിതമാണെങ്കിലും, ഈ വകഭേദത്തിനെക്കുറിച്ചും ഇത് ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ  വിദഗ്ധർ രാവും പകലും കഠിനമായി പ്രയത്നിക്കുകയാണ്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News