ഭരണഘടനാ ദിനം ആഘോഷിച്ച് ഇന്ത്യൻ എംബസി

  • 26/11/2021

കുവൈത്ത് സിറ്റി: രാജ്യത്തിൻ്റെ ഭരണഘടനാ ദിനം വിപുലമായി ആഘോഷിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി.എംബസി അങ്കണത്തിലുള്ള  മഹാത്മ ഗാന്ധിയുടെ  പ്രതിമയിൽ സ്ഥാനപതി സിബി ജോർജ് പൂക്കൾ അർപ്പിച്ച് കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. ഇന്ത്യൻ ഡയസ്‌പോറയെയും ഇന്ത്യൻ അസോസിയേഷനുകളുടെ പ്രതിനിധികളെയും അദ്ദേഹം സ്വാഗതം ചെയ്തു.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായി ഇന്ത്യയെ മാറ്റുന്നതിലും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും ഇന്ത്യൻ ഭരണഘടനയുടെ പ്രാധാന്യത്തെ കുറിച്ച് സ്ഥാനപതി വാചാലനായി. ഭരണഘടനയുടെ ആമുഖം വായിച്ച് കൊണ്ടാണ് പ്രസംഗം അദ്ദേഹം അവസാനിപ്പിച്ചത്. 26/11 രക്തസാക്ഷികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരം അർപ്പിക്കുന്ന വീഡിയേയും ചടങ്ങിൽ കാണിച്ചു. തുടർന്ന് എംബസിയിൽ അംബാസഡറും പത്നി  ജോയിസ് സിബിയും ചേർന്ന് ‘ഇന്ത്യയുടെ ഭരണഘടന നിർമാണം’ എന്ന വിഷയത്തിലുള്ള പ്രദർശനം ഉദ്ഘാടനം ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News