ലൈസൻസ് കയ്യില്‍ വെച്ചില്ലെങ്കില്‍ ട്രാഫിക് പോലീസിന്‍റെ പിടി വീഴും

  • 26/11/2021

കുവൈത്ത് സിറ്റി : ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസ് കൈവശം വെച്ചില്ലെങ്കില്‍ 15 ദിനാർ പിഴ നല്‍കേണ്ടിവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ മൈ ഐഡന്റിറ്റി ആപ്ലിക്കേഷനിൽ ഡിജിറ്റല്‍ ലൈസന്‍സ്  അവതരിപ്പിച്ചിനെ തുടര്‍ന്നുണ്ടായ സംശയങ്ങളെ തുടര്‍ന്നാണ്‌ ട്രാഫിക് വകുപ്പ് വിശദീകരണ കുറിപ്പ് ഇറക്കിയത്. നിലവിലെ ആർട്ടിക്കിൾ 42 നിയമപ്രകാരം ട്രാഫിക് പരിശോധനയില്‍ ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്‌. ആർട്ടിക്കിൾ 36 ലെ ഖണ്ഡിക 4 അനുസരിച്ച് ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വണ്ടി ഓടിക്കുന്നത് ശിക്ഷാർഹമാണ്. 

കുവൈത്ത് മൊബൈല്‍ ഐ ഡി ആപ്ലിക്കേഷന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്താണ് ഡ്രൈവിങ് ലൈസന്‍സും ഡിജിറ്റല്‍ രൂപത്തിലാക്കി മൊബൈല്‍ ഐ ഡിയില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനയില്‍ ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസിന് പകരം ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് കാണിച്ച നിരവധി പേരില്‍ നിന്നും പിഴ ഈടാക്കിയതായി ട്രാഫിക് വൃത്തങ്ങള്‍ അറിയിച്ചു. ഡിജിറ്റല്‍ രൂപത്തിലേക്ക് മാറിയ ഡിജിറ്റല്‍ ലൈസന്‍സ് അംഗീകരിക്കണമെങ്കില്‍ ഇപ്പോയത്തെ ട്രാഫിക് നിയമത്തിൽ നിയമനിർമ്മാണ ഭേദഗതിയോ അല്ലെങ്കിൽ ഇലക്ട്രോണിക് ഡ്രൈവിംഗ് ലൈസൻസ് പരിഗണിക്കാനുള്ള സർക്കാരിന്‍റെ നയപരമായ തീരുമാനമോ ആവശ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News