കൊറോണ വൈറസിന്റെ പുതിയ മ്യൂട്ടന്റ് വ്യാപനം; പരിശോധനകൾ ശക്തമാക്കി കുവൈറ്റ് ഏവിയേഷൻ

  • 26/11/2021

കുവൈറ്റ് സിറ്റി : ദക്ഷിണാഫ്രിക്കയിൽ ജനിതകമാറ്റം സംഭവിച്ച അപകടകാരിയായ കൊറോണ വൈറസ് വകഭേദ വ്യാപനം കാരണം കുവൈറ്റിലേക്ക് വരുന്ന എല്ലാ യാത്രക്കാരും  എല്ലാ പ്രതിരോധ നടപടികളും ആവശ്യകതകളും പാലിക്കേണ്ടതാണെന്നു  കുവൈറ്റ് ഏവിയേഷൻ  അറിയിച്ചു.  
 
നെഗറ്റീവ് പിസിആർ സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സർക്കുലറുകൾക്ക് അനുസൃതമായി എത്തുന്നതിന് മുമ്പ് വാക്സിനേഷൻ എടുത്തവരുടെയും അല്ലാത്തവരുടെയും നടപടിക്രമങ്ങൾ പാലിക്കുകയും ചെയ്യണമെന്നും കുവൈറ്റ് ഏവിയേഷൻ  അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News