പുതിയ വകഭേദം ഒമൈക്രോൺ; കുവൈത്തിൽ കൊവിഡ് എമർജൻസി കമ്മിറ്റി യോ​ഗം ഇന്ന് ചേരും

  • 27/11/2021

കുവൈത്ത് സിറ്റി: പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ നിരവധി രാജ്യങ്ങൾ രണ്ട് രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസ് നിരോധനം ഏർപ്പെടുത്തി. കുവൈത്തിൽ ആരോ​ഗ്യ മന്ത്രി ഷെയ്ഖ് ഡോ. ബാസിൽ അൽ സബായുടെ നേതൃത്വത്തിൽ അടിയന്തര ആരോ​ഗ്യ വിഭാ​ഗം യോ​ഗം ഇന്നലെ ചേർന്നിരുന്നു. മുൻകരുതൽ നടപടികൾ കൂടുതൽ ശക്തമാക്കാനാണ് ഈ യോ​ഗത്തിൽ തീരുമാനമായത്. ഇന്ന് കൊവിഡിനെ നേരിടുന്നതിനുള്ള സുപ്രധാന കമ്മിറ്റി യോ​ഗം ചേരുന്നുണ്ട്.

ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി ഷെയ്ഖ് ഹമദ് ജാബർ അൽ അലിയുടെ അധ്യക്ഷതയിലാണ് യോ​ഗം നടക്കുന്നത്. അതേസമയം, കൊവിഡ് വൈറസിന്റെ പുതിയ വകഭേദം പടരുന്ന സാഹചര്യത്തിൽ കുവൈത്തിലേക്ക് എത്തിച്ചേരുന്ന എല്ലാ യാത്രക്കാരും ആവശ്യമായ പ്രതിരോധ നടപടികളും സ്വീകരിക്കണമെന്നും  നെഗറ്റീവ് പിസിആർ പരിശോധന ഫലങ്ങൾ സമർപ്പിക്കണമെന്നും സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവർ ഈ വിഷയത്തിൽ പുറപ്പെടുവിച്ച സർക്കുലറുകൾക്ക് അനുസൃതമായി നടപടിക്രമങ്ങൾ പാലിക്കണമെന്നും അവർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News