ആഫ്രിക്കയിൽ പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളുമായി കുവൈത്തിന് നേരിട്ടുള്ള വിമാന സർവ്വീസില്ല

  • 27/11/2021


കുവൈത്ത് സിറ്റി: പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിലേക്കുള്ള യാത്ര സംബന്ധിച്ച് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ ഇതുവരെ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ലെന്ന് ഏവിയേഷൻ വൃത്തങ്ങൾ അറിയിച്ചു. ആരോ​ഗ്യ മന്ത്രാലയം എന്തെങ്കിലും തരത്തിലുള്ള തീരുമാനങ്ങളെ കുറിച്ച് സിവിൽ ഏവിയേഷനെ അറിയിച്ചിട്ടുമില്ല. എന്നാൽ, എതോപ്യ ഒഴിച്ച് ​ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളുമായി കുവൈത്ത് നേരിട്ടുള്ള വിമാന സർവ്വീസ് നടത്തുന്നില്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി. 

പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ മേഖലയിലെയും ലോകത്തിലെയും വിവിധ രാജ്യങ്ങൾ ഏഴ് രാജ്യങ്ങളുമായുള്ള വിമാന സർവ്വീസിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ദ​ക്ഷിണാഫ്രിക്ക, നമീബിയ, ബോട്ട്‍സ്വാന, സിംബാബ്‍വെ, മൊസാബിക്ക്, ലെസോത്തോ, ഇസ്വാറ്റിനി എന്നീ രാജ്യങ്ങളുമായുള്ള വിമാന സർവ്വീസുകൾക്കാണ് നിരോധനം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News