പുതിയ കൊവിഡ് വകഭേദം ഒമിക്രോൺ; യൂറോപ്പിൽ ആദ്യം സ്ഥിരീകരിക്കുന്നത് അറബ് രാജ്യത്ത് നിന്ന് മടങ്ങി വന്നയാളിൽ

  • 27/11/2021

കുവൈത്ത് സിറ്റി: യൂറോപ്പിൽ പുതിയ കൊവിഡ് വകഭേദം ഒമിക്രോൺ ആദ്യം സ്ഥിരീകരിക്കുന്നത് അറബ് രാജ്യത്ത് നിന്ന് മടങ്ങി വന്നയാളിൽ ആണെന്ന് പ്രമുഖ ബൽജിയൻ വൈറോളജിസ്റ്റിന്റെ വെളിപ്പെടുത്തൽ. റഷ്യ ടുഡേ വെബ്സൈറ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബൽജിയത്തിലെ പബ്ലിക്ക് ഹെൽത്ത് അതോറിറ്റിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ലബോറട്ടറിയിലാണ് ഈ വിഷയം സ്ഥിരീകരിച്ച വൈറോളജിസ്റ്റായ മാാർക്ക് വാൻ റാൻസ്റ്റ് ജോലി ചെയ്യുന്നത്. 

ബൽജിയത്തിൽ വച്ച് നടന്ന പരിശോധനയിലാണ് ഒരാൾക്ക് ബി1.1.529 കൊവിഡ് വകഭേദം സ്ഥിരീകരിച്ചത്. ഈജിപ്തിൽ നിന്ന് നവംബർ 11നാണ് ഇയാൾ ബൽജിയത്തിൽ എത്തിയത്. നവംബർ 22നാണ് ലക്ഷണങ്ങൾ കാണിച്ച് തു‌ടങ്ങിയത്. തുടർന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊവിഡിന്റെ ജനിതക മാറ്റം വന്ന വകഭേദമാണ് ബാധിച്ചിട്ടുള്ളതെന്ന് വ്യക്തമായത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News