സുറാ പ്രദേശത്ത്ആ ൾത്താമസമില്ലാത്ത വീട്ടിൽ നിന്ന് ലഭിച്ച സംശയാസ്ദമായ വസ്തു എന്ത്? ചോദ്യങ്ങൾക്ക് ഉത്തരമായി

  • 28/11/2021

കുവൈത്ത് സിറ്റി: സുറാ പ്രദേശത്ത് 40 വർഷമായി ആൾത്താമസമില്ലാത്ത വീട്ടിൽ നിന്ന് സെക്യൂരിട്ടി ഉദ്യോ​ഗസ്ഥർ സംശയാസ്ദമായ വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ പരിശോധന ഫലം വന്നു. ഫോറൻസിക്ക് പരിശോധനയിൽ അവ ഹെർബൽ ഉത്പന്നങ്ങളാണെന്നും മയക്കുമരുന്ന് അല്ലെന്നുമാണ് വ്യക്തമായത്. എന്നാൽ, മുനിസിപ്പാലിറ്റിയിൽ ഹെർബൽ സാമഗ്രികൾ നശിപ്പിക്കുന്നതിനായി എത്തിക്കാത്തതിൽ അടക്കം ആശ്ചര്യമുണ്ടെന്ന് വൃത്തങ്ങൾ പ്രതികരിച്ചു. ഇത് കണ്ടെടുത്ത വസ്തുക്കളുടെ ശാസ്ത്രീയ നാമം ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. 

സുറാ പ്രദേശത്ത് ചെറിയ തീപിടിത്തമുണ്ടായെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഉദ്യോ​ഗസ്ഥരും അ​ഗ്നിശമന സേനയും സ്ഥലത്ത് എത്തുന്നത്. തീ അണയ്ക്കവേ ആണ് സംശയാസ്പദമായ വസ്തു നിറച്ച ആദ്യ ബാ​ഗ് ലഭിക്കുന്നത്. എന്നാൽ, 17 മീറ്റർ നീളമുള്ള മാൻഹോൾ ആയതിനാൽ സുരക്ഷാ ഉദ്യോ​ഗസ്ഥർ ആദ്യം താഴേക്ക് ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. 

നാല് മണിക്കൂർ നീണ്ട പ്രവർത്തനത്തിലൂടെയാണ് ബാക്കിയുള്ള ബാ​ഗുകളും പുറത്തെടുത്തത്. അഞ്ച് കിലോ വരുന്ന 113 ബാ​ഗുകളാണ് കണ്ടെത്തിയിട്ടുള്ളത്. നൈലോൺ ബാ​ഗുകളിൽ വളരെ സുരക്ഷിതമായാണ് ബാ​ഗുകൾ വച്ചിരുന്നത്. 2020 അവസാനം നിർമ്മിച്ചതെന്നും 2022 അവസാനം വരെ ഉപയോ​ഗിക്കാമെന്നും രേഖപ്പെടുത്തിയിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News