കൊവിഡ് വകഭേദം; കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളമോ അതിർത്തികളോ അടയ്ക്കില്ലെന്ന് പ്രതിരോധ മന്ത്രി

  • 28/11/2021

കുവൈത്ത് സിറ്റി: ചില ആഫ്രിക്കൻ രാജ്യങ്ങളിൽ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയ അടിയന്തര സാഹചര്യമാണെങ്കിലും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളമോ കര, കടൽ അതിർത്തികളോ അടയ്ക്കില്ലെന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും കൊവിഡ് നേരിടുന്നതിനുള്ള മന്ത്രിതല കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലി അൽ സബാഹ് അറിയിച്ചു. കൊവിഡ് പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ കെറോണ എമർജൻസി കമ്മിറ്റി അടിയന്തര യോ​ഗം ചേർന്നിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം പ്രതികരിച്ചത്.

പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ കുവൈത്തിനുള്ളിൽ പുറത്തും സ്വീകരിക്കേണ്ട മുൻകരുതലുകൾ ഉണ്ടെന്നും അത് പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ജനിതക മാറ്റം വന്ന വൈറസ് കൂടുതൽ അപകടകാരി ആയതിനാൽ ആഫ്രിക്കയിലെ ചില  രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ എല്ലാ രാജ്യങ്ങളും നിർത്തിയിട്ടുണ്ട്. ഇത് തന്നെയാണ് കമ്മിറ്റിക്കും ശുപാർശ ചെയ്യാനുള്ളത്. നിലവിൽ രാജ്യത്തെ ആരോ​ഗ്യ സാഹചര്യം വളരെ മെച്ചപ്പെട്ട നിലയിലാണ്. ആരോ​ഗ്യ മന്ത്രാലയത്തിലെ നമ്മുടെ ഹീറോകളുടെ പരിശ്രമം കൊണ്ടാണ് ഇതെന്നും ഹമദ് ജാബർ അൽ അലി അൽ സബാഹ് കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News