​ഗൾഫിൽ ഇടത്തരം വരുമാനമുള്ളവർ കൂടുതൽ ഉള്ള രാജ്യങ്ങൾ; കുവൈത്ത് രണ്ടാമത്

  • 28/11/2021

കുവൈത്ത് സിറ്റി: ​​ഗൾഫിൽ ഇടത്തരം വരുമാനമുള്ള കുടുംബങ്ങൾ കൂടുതൽ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം കുവൈത്തിന്. സൗദി അറേബ്യയാണ് ഒന്നാമതുള്ളത്. ബ്രിട്ടണിലെ ഓക്സ്ഫഡ് ഇക്കോണമിക്സ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇക്കോണമിക് സ്റ്റഡീസ് ആണ് പട്ടിക തയാറാക്കിയത്. ഇടത്തരം കുടുംബങ്ങളുടെ എണ്ണം പ്രാദേശിക വിപണി സാധ്യത കൂട്ടുന്നതിൽ ഒരു പ്രധാന ഘടകമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗൾഫ് രാജ്യങ്ങളിലെ നേരിട്ടുള്ള വിദേശ നിക്ഷേപ തന്ത്രത്തിന്റെ അടിസ്ഥാനം ബിസിനസ് മേഖലയുടെ നവീകരണമാണെന്ന് വൃത്തങ്ങൾ പറഞ്ഞു. 

ഗൾഫ് രാജ്യങ്ങളിലും മിഡിൽ ഈസ്റ്റിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിലും നിയന്ത്രണ ഭാരം കുറയ്ക്കുന്നതിലാണെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ബിസിനസ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും പ്രാപ്തമായ നയങ്ങൾ നടപ്പിലാക്കുന്നതിൽ ഗൾഫ് മേഖലയിൽ കുവൈത്ത് ഏറ്റവും അവസാന സ്ഥാനത്താണ്. ഒരു മികച്ച സാമ്പത്തിക പദ്ധതിയുടെ ആവശ്യകതയുള്ളപ്പോൾ തന്നെ കുവൈത്ത് അയൽ രാജ്യങ്ങളേക്കാൾ പിന്നിലാണ്. കുവൈത്തിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിലും ഇടിവുണ്ടായി. ഈ കാര്യത്തിലും ഗൾഫ് മേഖലയിൽ രാജ്യം അവസാന സ്ഥാനത്താണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News