വാക്സിനേഷൻ സേവനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്ത് ആരോഗ്യ മന്ത്രാലയം.

  • 28/11/2021

കുവൈത്ത് സിറ്റി : സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ  വാക്സിനേഷൻ സേവനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ എല്ലാ  സേവനങ്ങളും  ഇലക്ട്രോണിക് സംവിധാനത്തില്‍ റെക്കോർഡ് ചെയ്യാനും  രേഖപ്പെടുത്താനും സാധിക്കുമെന്ന് പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ഫഹദ് അൽ ഗംലാസ് പറഞ്ഞു.  

'ഇമ്മ്യൂൺ' ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് ഡിജിറ്റൽ സംവിധാനം വഴി വാക്‌സിനേഷൻ സേവനങ്ങൾ ബന്ധിപ്പിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് കാലതാമസം ഒഴിവാക്കുവാന്‍ കഴിയുമെന്ന് അധികൃതരെ ഉദ്ധരിച്ച് അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവരുടെ സേവനങ്ങൾ സുഗമമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് അൽ ഗംലാസ് വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News