കുവൈത്തിൽ വിദേശികളുടെ പ്രതിവർഷ ആരോഗ്യ ഇൻഷുറൻസ് തുക 130 ദിനാറിൽ ആരംഭിക്കും

  • 28/11/2021

കുവൈത്ത് സിറ്റി : വിദേശികളുടെ പ്രതിവർഷ ആരോഗ്യ ഇൻഷുറൻസ് തുക  130 ദിനാറിൽ ആരംഭിക്കുമെന്ന് ഹെൽത്ത് ഇൻഷുറൻസ് ഹോസ്പിറ്റൽസ് കമ്പനി  (ദാമൻ) സിഇഒ താമർ അറബ് വെളിപ്പെടുത്തി. ഓരോ രണ്ട് വര്‍ഷത്തിലും  20 ദിനാർ വര്‍ദ്ധിപ്പിക്കുമെന്നും  പരമാവധി ഇൻഷുറൻസ് പരിധി 190 ദിനാറായി നിജപ്പെടുത്തുമെന്നും താമർ അറബ് അറിയിച്ചു.ഇത് സംബന്ധിച്ച നടപടി ഉടനുണ്ടാകും. അഹമ്മദിയിലെ ആദ്യ ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് നിലവില്‍ വരും. 

നിലവിൽ 50 ദിനാർ ആണ് തുക. സർക്കാർ ആശുപത്രി സേവനം പൂർണമായും സ്വദേശികൾക്കായി ക്രമീകരിക്കുന്നതിനൊപ്പം വിദേശികൾക്ക് വേണ്ടി ഇൻഷുറൻസ് സ്ഥാപനങ്ങളുടെ കീഴിൽ പ്രത്യേക ചികിത്സാകേന്ദ്രങ്ങൾ നടപ്പാക്കുക. ക്ലിനിക്കുകളും ആശുപത്രികളും ഉൾപ്പെടും. ദാമൻ ഇൻഷുറൻസ് പോളിസിയില്‍  രോഗനിർണയം, ചികിത്സ, മരുന്നുകള്‍ എന്നിവ ഉൾപ്പെടും . കുടുംബാംഗങ്ങൾക്ക് ഉൾപ്പെടെ ചികിത്സ ലഭ്യമാക്കും. പീഡിയാട്രിക്, ഡെന്റൽ, റേഡിയോളജി, ലബോറട്ടറി സേവനങ്ങൾ ക്ലിനിക്കുകളിൽ ലഭിക്കും.

അഹമ്മദിയിലും ജഹ്‌റയിലും 300 കിടക്കകളോട് കൂടിയ ആശുപത്രികളാണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കുന്നത്. സർക്കാർ കേന്ദ്രങ്ങളിലെയും ആശുപത്രികളിലെയും റേഡിയോളജി സേവനങ്ങൾ, ലബോറട്ടറി, മറ്റ് സേവനങ്ങൾ എന്നിവയ്‌ക്ക്   50 ദിനാർ അധിക ഫീസോടെയാണ് നിലവിൽ ആരോഗ്യ മന്ത്രാലയം ഇഷ്യൂ ചെയ്യുന്നതെന്ന് താമർ അറബ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News