ഒമിക്രോൺ: കുവൈത്തിലേക്കുള്ള മടക്ക ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു, 190 ശതമാനത്തോളം വർധന

  • 28/11/2021

കുവൈത്ത് സിറ്റി: ആഫ്രിക്കയിൽ ജനിതക മാറ്റം വന്ന കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. ഈ മാസം അവസാനമായിട്ടും അടുത്ത മാസം ആദ്യമായിട്ടും കുവൈത്തിലെത്തുന്ന തരത്തിലാണ് ബുക്കിംഗുകൾ വരുന്നതെന്ന് ട്രാവൽ വൃത്തങ്ങൾ പറഞ്ഞു.

താമസക്കാർ അവരുടെ വാർഷിക അവധിക്കാലം നേരത്തെ അവസാനിപ്പിച്ച് കുവൈത്തിലേക്ക് മടങ്ങുകയാണ്. പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ യാത്ര പ്രതിസന്ധികൾ വരുമെന്ന ആശങ്കയിലാണ് മടക്കം നേരത്തെയാക്കുന്നത്. അതേ സമയം, കുവൈത്തിൽ നിന്നുള്ള ടിക്കറ്റുകൾക്കെല്ലാം ഇപ്പോഴും സാധാരണ നിരക്ക് തന്നെയാണ്. മടക്ക ടിക്കറ്റ് നിരക്കിന് 190 ശതമാനത്തോളം വർധനയാണ് ഉണ്ടായിട്ടുള്ളത്.

കുവൈറ്റിലെ പല ടൂറിസം, ട്രാവൽ ഓഫീസുകളും നേരത്തെ ബുക്ക് ചെയ്ത ഉപഭോക്താക്കളിൽ നിന്ന് റിട്ടേൺ ഡേറ്റുകൾ നേരത്തെ തന്നെ ക്രമീകരിക്കുന്നതിന് അഭ്യർത്ഥനകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെന്നും ഇത് വിമാന ഷെഡ്യൂളുകൾക്ക് ഉയർന്ന ഡിമാൻഡ് സൃഷ്ടിച്ചതായും ട്രാവൽ വൃത്തങ്ങൾ  കൂട്ടിച്ചേർത്തു. ഈ മാസാവസാനം , മടക്കയാത്രയുടെ നിരക്ക് ഒരു ടിക്കറ്റിന് ശരാശരി 69 ദിനാറിൽ നിന്ന് 200 ദിനാറിൽ കൂടുതലായി ഉയർന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News