കുവൈത്തിൽ വാഹനമോടിക്കാൻ ഇനി ഒറിജിനൽ ലൈസൻസ് വേണ്ട; ആപ്പ് മതി, ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം.

  • 28/11/2021

കുവൈറ്റ് സിറ്റി :  മൈ ഐഡന്റിറ്റി ആപ്ലിക്കേഷനിലെ ഡ്രൈവിംഗ് ലൈസൻസ് ഒരു ഔദ്യോഗിക തെളിവായി അംഗീകരിക്കപ്പെട്ടിരിക്കുന്നതായി ആഭ്യന്തര മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ  അറിയിച്ചു. ഇ-ഗവൺമെന്റിന്റെ ഭാവി കാഴ്ചപ്പാട് കൈവരിക്കുന്നതിന്റെ പശ്ചാത്തലത്തിലും "മൈ  ഐഡന്റിറ്റി" ആപ്ലിക്കേഷൻ സ്വീകരിക്കാനുള്ള കാബിനറ്റ് തീരുമാനം നടപ്പിലാക്കുന്നതിലും ഇലക്ട്രോണിക് ഡ്രൈവിംഗ് ലൈസൻസിന് അംഗീകാരം ലഭിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ പ്രസ്താവിച്ചു

പൗരന്മാർക്കും താമസക്കാർക്കും ഇലക്ട്രോണിക് രീതിയിൽ ഇടപാടുകൾ പൂർത്തിയാക്കാൻ സഹായിക്കുന്ന എല്ലാ ഇലക്ട്രോണിക് നടപടിക്രമങ്ങളെയും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പിന്തുണയ്ക്കുന്നുവെന്ന് വകുപ്പ് സ്ഥിരീകരിച്ചു. നേരത്തെ ഒറിജിനൽ ലൈസൻസ് കൈവശം വയ്ക്കാത്തവർക്ക് പിഴ ചുമത്തുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചിരുന്നു.

aaaaaaaaaaaaaa.jpg


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News