കുവൈത്തിൽ 60 പിന്നിട്ടവരുടെ റെസിഡൻസി പുതുക്കൽ നിരോധനം; ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ

  • 29/11/2021

കുവൈത്ത് സിറ്റി:  60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്ത പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകേണ്ടതില്ലെന്ന കുവൈത്ത് മാൻപവർ അതോറിറ്റിയുടെ തീരുമാനത്തിൽ ആശങ്ക രേഖപ്പെടുത്തി കുവൈറ്റിലെ ഐക്യരാഷ്ട്ര സമിതി. യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിലെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾ സംബന്ധിച്ച കമ്മറ്റിയാണ് ഈ തീരുമാനം ആശങ്കയുണർത്തുന്നതാണ് എന്ന് വ്യക്തമാക്കിയത്. തൊഴിലാളികളെ ദുരുപയോഗത്തിനും നിർബന്ധിത ജോലിക്കും വിധേയരാക്കുന്നതിനും ഒളിച്ചോടിയതിനുള്ള ശിക്ഷ നിലനിർത്തുന്നതിനൊപ്പം, പ്രവാസി തൊഴിലാളികളുടെ തുടർച്ചയായ അവകാശ ലംഘനങ്ങളിലാണ് കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചിട്ടുള്ളത്.

60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്ത പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകേണ്ടതില്ലെന്ന തീരുമാനം റദ്ദാക്കണമെന്ന് കുവൈത്തിന്റെ മൂന്നാമത്തെ ആനുകാലിക റിപ്പോർട്ടിൽ കമ്മറ്റി ശുപാർശ ചെയ്യുന്നുണ്ട്. ഇതുകൂടാതെ ഒളിച്ചോടുന്നതിനുള്ള ശിക്ഷ നിർത്തലാക്കുന്നതിനും സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ആവശ്യമായ നിയമനിർമ്മാണ നടപടികൾ സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ​ഗാർഹിക തൊഴിലാളികളുടെ ഉൾപ്പെടെ പ്രവാസികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കമ്മറ്റി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

തൊഴിൽ അവകാശങ്ങൾ ലംഘിക്കുന്ന കുറ്റവാളികൾക്കെതിരെ ചുമത്തിയിരിക്കുന്ന ഉപരോധം ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പാക്കാൻ കമ്പനികളിലെ തൊഴിൽ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനുള്ള പരിശോധനാ ശേഷി വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത കുവൈറ്റിലെ ഐക്യരാഷ്ട്ര സമിതി ശുപാർശ ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News