കൈക്കൂലിയും മനുഷ്യക്കടത്തും; കുവൈത്തിൽ ബം​ഗ്ലാദേശ് എംപിക്ക് ഏഴ് വർഷം തടവും വൻ തുക പിഴയും

  • 29/11/2021

കുവൈത്ത് സിറ്റി: കൈക്കൂലിയും മനുഷ്യക്കടത്തുമായും ബന്ധപ്പെട്ട കേസിൽ ബം​ഗ്ലാദേശ് എംപിയടക്കമുള്ളവരുടെ അപ്പീൽ തള്ളി ക്രിമിനൽ ചേംബർ ഓഫ് കാസേഷൻ കോടതി. എംപിയെ കൂടാതെ രണ്ട് സർക്കാർ ഉദ്യോ​ഗസ്ഥൻ, ഒരു മുൻ എംപി എന്നിവരാണ് കേസിൽ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. എംപിയെ ഏഴ് വർഷം തടവിനും 2,71,000 ദിനാർ പിഴയും  ചുമത്തിയ കോടതി വിധി കോടതി ശരിവയ്ക്കുകയായിരുന്നു. ശിക്ഷ അനുഭവിച്ച് കഴിഞ്ഞാൽ എംപിയെ കുവൈത്തിൽ നിന്ന് നാടുകടത്തുകയും ചെയ്യും.

ബം​ഗ്ലാദേശി അസിസ്റ്റന്റിനും അറബ് പൗരത്വമുള്ള ഒരു ഉദ്യോ​ഗസ്ഥനും കോടതി മൂന്ന് വർഷം തടവിനാണ് ശിക്ഷിച്ചിട്ടുള്ളത്. മുൻ എംപിക്ക് ഏഴ് വർഷം തടവും 740,000 ദിനാർ പിഴയുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ചീഫിന് ഏഴ് വർഷം തടവും 180,000 ദിനാർ പിഴയും വിധിച്ച അപ്പീൽ വിധിയും കോടതി ശരിവച്ചു. സംഭവത്തിൽ ഉൾപ്പെട്ട പൊലീസിന് ഏഴ് വർഷം തടവും 1,970,000 ദിനാർ പിഴയും വിധിച്ചു. ഒരു വ്യവസായിക്ക് 4 വർഷം തടവും 1,970,000 ദിനാർ പിഴയും വിധിച്ചപ്പോൾ നിലവിലെ മന്ത്രിയെ കുറ്റവിമുക്തനാക്കിയത് കോടതി ശരിവച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News