നിക്ഷേപകരെ ഭയപ്പെടുത്തി ഒമിക്രോൺ; കുവൈത്ത് ഓഹരി വിപണിയിൽ വൻ ഇടിവ്, 1.2 ബില്യൺ ദിനാർ നഷ്ടം.

  • 29/11/2021

കുവൈത്ത് സിറ്റി: കൊവിഡ് 19 പുതിയ വകഭേദം നിക്ഷേപകർ ഭയപ്പെട്ടതോടെ കുവൈത്ത് ഓഹരി വിപണിയിൽ ഇടിവ്. 2020 മാർച്ചിന് ശേഷം ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഓൾ സ്റ്റോക്സ് ഇൻഡക്സ് 199.47 പോയിന്റുകൾ ഇടിഞ്ഞ് 6,928.74 പോയിന്റുകളിലേക്കെത്തി. പ്രീമിയർ മാർക്കറ്റ് 207.17 പോയിന്റ് ഇടിഞ്ഞ് 7,512.80 പോയിന്റിലെത്തിത്തി അവസാനിച്ചപ്പോൾ പ്രധാന വിപണി 188.08 പോയിന്റുകളാണ് താഴ്ന്നത്. ബികെ മെയിൻ 50, 205.48 പോയിന്റ് ഇടിഞ്ഞ് 5,957.22 പോയിന്റിലെത്തി.

അതേസമയം, രണ്ട് ദിവസത്തെ ഇടിവിനെ ശേഷും വോളിയം വിറ്റുവരവ് 400 മില്യൺ കടന്നു കുതിച്ചു. 443 മില്യണിൽ അധികം ഓഹരികൾ കൈ മാറിയത്. വ്യാഴാഴ്ച മുതൽ 102 ശതമാനം കുതിപ്പാണ് രേഖപ്പെടുത്തുന്നത്. റെഡ് ടർഫിലാണ് എല്ലാ മേഖലകളിൽ അവസാനിപ്പിച്ചത്. ഉപഭോക്തൃ ഡെറിവേറ്റീവുകൾക്ക് 5.54 ശതമാനം ഇടിവാണ് ഉണ്ടായത്. ഏറ്റവും അധികം മോശം പ്രകടനം നടത്തിയതും  ഈ മേഖല തന്നെയാണ്. രണ്ടാം സ്ഥാനത്ത് റിയൽ എസ്റ്റേറ്റ് മേഖലയാണ്. 4.65 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News