കുവൈത്തിൽ അശ്ലീല വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും ട്രാക്ക് ചെയ്യുന്നില്ലെന്ന് കമ്മ്യൂണിക്കേഷൻസ് അതോറിറ്റി

  • 29/11/2021

കുവൈത്ത് സിറ്റി: അശ്ലീലമായ വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും നിരീക്ഷിക്കുകയോ ട്രാക്ക് ചെയ്യുകയോ ചെയ്യുന്നില്ലെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ സ്ഥിരീകരിച്ചു. എന്നാൽ അതിനെ കുറിച്ച് പഠിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്ന നിരവധി അഭ്യർത്ഥനകളും പരാതികളും സ്വീകരിക്കുന്നതായി കമ്മീഷൻ വ്യക്തമാക്കി. ഇതിന് ശേഷമാണ് അവ ബ്ലോക്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുന്നത്. 

എംപിമാരായ അബ്‍‍ദുൾഅസീസ് അൽ സഖൈബി, സലാബ് അൽ മുത്തൈരി എന്നിവർ ഉന്നയിച്ച പാർലമെന്ററി ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു കമ്മീഷൻ. അശ്ലീലവും അസഭ്യവുമായ വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും തടയുന്നതിനുള്ള സംവിധാനത്തെ കുറിച്ച് ഐടി മന്ത്രി റാണാ അൽ ഫാരിസിനോടാണ് അവർ ചോദ്യങ്ങൾ ഉന്നയിച്ചത്. രാജ്യത്ത് നിയമത്തിന്റെ കാര്യത്തിൽ പോരായ്മകളൊന്നുമില്ല. പക്ഷേ, സാങ്കേതികവിദ്യ നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോൾ നിരന്തരം അപ്ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണെന്നും കമ്മീഷൻ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News