ഇമ്മ്യൂണിറ്റി ആപ്ലിക്കേഷനുകളിൽ മൂന്നാം ഡോസ് എടുക്കാത്തവരുടെ ഗ്രീൻ സ്റ്റാറ്റസ് മാറില്ല

  • 29/11/2021

കുവൈത്ത് സിറ്റി: "ഇമ്മ്യൂണിറ്റി", "മൈ ഐഡന്റിറ്റി" എന്നീ ആപ്ലിക്കേഷനുകളിൽ മൂന്നാം ബൂസ്റ്റർ ഡോസ് എടുക്കാത്തവരുടെ ഗ്രീൻ കളർ സ്റ്റാറ്റസ്  ഓറഞ്ച് നിറത്തിലേക്ക് മാറുന്നത്  സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം ഇതുവരെ പുതിയ തീരുമാനങ്ങളോ നടപടിക്രമങ്ങളോ ശുപാർശകളോ എടുത്തിട്ടില്ലെന്ന്  ആരോഗ്യ വൃത്തങ്ങൾ വെളിപ്പെടുത്തി. കളർ ഓറഞ്ചിലേക്ക് മാറുമെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചതോടെയാണ് ആരോഗ്യ വൃത്തങ്ങൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. 

അതേ സമയം, ജനിതക മാറ്റം വന്ന കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ മൂന്നാം ഡോസ് ബൂസ്റ്റർ വാക്സിൻ എടുക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് വൃത്തങ്ങൾ ഊന്നി പറഞ്ഞു. ഇതു വരെ യാത്രാ വ്യവസ്ഥകളിൽ മൂന്നാം ഡോസ് എടുക്കണമെന്ന നിബന്ധന ഉൾപ്പെടുത്തിയിട്ടില്ലെന്നും അവർ പറഞ്ഞു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News