ഉയർന്ന താപനില; ലോകത്തെ ഏറ്റവും അപകടകരമായ രാജ്യങ്ങളിൽ കുവൈത്ത് ആറാം സ്ഥാനത്ത്

  • 29/11/2021

കുവൈത്ത് സിറ്റി: ഉയർന്ന താപനിലയും വരൾച്ചയും പരി​ഗണിക്കുമ്പോൾ ലോകത്തെ ഏറ്റവും അപകടകരമായ രാജ്യങ്ങളിൽ ആറാം സ്ഥാനം കുവൈത്തിന്. ക്രെഡിറ്റ് റേറ്റിം​ഗ് ഏജൻസിയായ ഫിച്ച് ആണ് ഈ കണക്കുകൾ പുറത്ത് വിട്ടത്. ലോകത്തിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടങ്ങൾ രാജ്യങ്ങൾക്കും സർക്കാരുകൾക്കും വർദ്ധിച്ചുവരുന്ന ഭീഷണിയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2011 മുതൽ 2020 വരെയുള്ള കാലയളവിൽ ലോകത്തിലെ ഏറ്റവും ചൂട് കൂടിയ രാജ്യമായിരുന്നു കുവൈത്ത്. 

കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാനുള്ള പ്രാപ്തിയുമായി ബന്ധപ്പെട്ട സൂചികയിൽ കുവൈത്തിന് 71-ാം സ്ഥാനമാണ് ഉള്ളത്. 121 രാജ്യങ്ങളുടെ പട്ടികയിലാണ് കുവൈത്തിന് ഈ സ്ഥാനം ലഭിച്ചത്. അതായത് കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്നതിൽ രാജ്യത്തിന് പ്രാപ്തി കുറവാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. പൊതുവേ ഉയർന്ന താപനില ഉള്ള രാജ്യങ്ങൾക്ക് ചൂട് കൂടുന്നത് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. 2040നും 2059നും ഇടയിൽ താപനില ഉയരാൻ ഏറ്റവും സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് കുവൈത്ത് എന്നും ഫിച്ച് റിപ്പോർട്ടിൽ പറയുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News