'ഞായർ അവധി', നാലര ദിവസം മാത്രം ജോലി, യുഎഇയിലെ വാരാന്ത്യ അവധിയിൽ മാറ്റം

  • 07/12/2021

അബുദാബി:  സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാരാന്ത്യ അവധിയിൽ മാറ്റവുമായി യുഎഇ. അവധി ദിനങ്ങൾ  ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറുന്ന സാഹചര്യത്തില്‍  സ്‍കൂളുകളും സര്‍വകലാശാലകളും അടക്കമുള്ളവ പുതിയ രീതി പിന്തുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 

ഈ സാഹചര്യത്തിൽ സ്‍കൂൾ, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളിയാഴ്‍ച ഉച്ചയ്‍ക്ക്  ശേഷം അവധിയായിരിക്കും.  ശനി, ഞായര്‍ ദിവസങ്ങളിൽ അവധിയാകുമ്പോൾ പ്രവൃത്തി ദിവസം നാലര ദിവസമായി ചുരുങ്ങും. സ്‍കൂളുകകൾ, കോളേജുകൾ എന്നിവയുടെ അവധി സംബന്ധിച്ച് ഉടൻ  യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക അറിയിപ്പ് പുറപ്പെടുവിക്കും.

2022 ജനുവരി ഒന്ന് മുതലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പുതിയ വാരാന്ത്യ അവധി ദിനങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. ചൊവ്വാഴ്‍ചയാണ് അധികൃതര്‍ ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങൾ, അബുദാബി, ദുബൈ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ഓഫീസുൾ എന്നിവയും പുതിയ രീതിയിലേക്ക് മാറും.

പ്രവൃത്തി ദിവസങ്ങളിൽ  7.30 മുതല്‍ വൈകുന്നേരം 3.30 വരെയായിരിക്കും പ്രവൃത്തി സമയം. വെള്ളിയാഴ്‍ച 12 മണിക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും. അതേസമയം വെള്ളിയാഴ്‍ചകളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുന്ന ഇളവും ജീവനക്കാര്‍ക്ക്  അനുവദിക്കും.

Related News