നിവിന്‍ പോളിക്കും റോഷന്‍ ആന്‍ഡ്രൂസിനും യുഎഇ ഗോള്‍ഡന്‍ വിസ

  • 09/12/2021

ദുബൈ: ചലച്ചിത്ര നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനും യുഎഇ ഗോള്‍ഡന്‍ വിസ.  ഗോള്‍ഡൻ വീസ സ്വീകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് നിവിൻ പോളി പറഞ്ഞു. അബുദാബിയിൽ നടന്ന ചടങ്ങിൽ സാംസ്കാരിക, വിനോദസഞ്ചാര വകുപ്പിൽ നിന്നുള്ള സാലിഹ് അൽ ഹമ്മദി, ഹെസ്സ അൽ ഹമ്മദി എന്നിവർ വിസ കൈമാറി.

വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് യുഎഇ സര്‍ക്കാര്‍ നല്‍കുന്നതാണ് ദീര്‍ഘകാലത്തേക്കുള്ള ഗോള്‍ഡന്‍ വിസ. മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്‍റോ ജോസഫ്, പ്രണവ് മോഹന്‍ലാല്‍, മനോജ് കെ ജയന്‍ എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. 

Related News