ഷാര്‍ജയിലെ സ്‌കൂളുകള്‍ക്കും മൂന്ന് ദിവസം വാരാന്ത്യ അവധി

  • 12/12/2021

ഷാര്‍ജ: ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും ആഴ്ചയില്‍ മൂന്ന് ദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു. ഷാര്‍ജ പ്രൈവറ്റ് എജ്യൂക്കേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഷാര്‍ജയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ അവധിയായിരിക്കും. 

ജനുവരി ഒന്നു മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. ക്ലാസിന്റെ സമയം ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് ഷാര്‍ജ പ്രൈവറ്റ് എജ്യൂക്കേഷന്‍ അതോറിറ്റി വ്യക്തമാക്കി. ഷാര്‍ജ ഒഴികെ മറ്റ് എമിറേറ്റുകളില്‍ വെള്ളിയാഴ്ച ഉച്ചവരെ ക്ലാസുണ്ടാകും. ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും അവധി.  

ഷാര്‍ജയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചിരുന്നു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് അവധി ലഭിക്കുക. ജനുവരി ഒന്നു മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ജോലി സമയം രാവിലെ 7.30 മുതല്‍ വൈകിട്ട് 3.30 വരെയാക്കി. 

Related News