അബുദാബിയില്‍ പ്രവേശന നടപടിക്രമങ്ങളില്‍ മാറ്റം; പുതിയ നിബന്ധനകള്‍

  • 15/12/2021

അബുദാബി: യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് കൊവിഡ് 19 ലക്ഷണങ്ങളുണ്ടോയെന്ന് കണ്ടെത്താന്‍ പ്രത്യേക പരിശോധന ഉണ്ടാകുമെന്ന് അബുദാബി അടിയന്തര ദുരന്തനിവാരണ സമിതി അറിയിച്ചു. അബുദാബിയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ഇഡിഇ സ്‌കാനറുപയോഗിച്ചായിരിക്കും പരിശോധനകള്‍ നടത്തുക. 

കൊവിഡ് രോഗബാധ ഉണ്ടെന്ന് സംശയം തോന്നിയാല്‍ റോഡരികിലെ കേന്ദ്രത്തില്‍ ഉടന്‍ തന്നെ ആന്റിജന്‍ പരിശോധന സൗജന്യമായി നടത്തും. ഇതിന്റെ ഫലം 20 മിനിറ്റിനുള്ളില്‍ ലഭിക്കും. ഡിസംബര്‍ 19 മുതല്‍ ഈ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരും. തുടര്‍ച്ചയായ കൊവിഡ് പരിശോധനകള്‍, സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തല്‍, ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്ക്, പൊതുസ്ഥലങ്ങളില്‍ ഗ്രീന്‍ പാസ് നടപ്പിലാക്കിയത് എന്നിങ്ങനെ വിവിധ കൊവിഡ് പ്രതിരോധ നടപടികളിലൂടെയാണ് അബുദാബി എമിറേറ്റില്‍ ഏറ്റവും കുറഞ്ഞ കൊവിഡ് രോഗബാധ നിരക്ക് കൈവരിക്കാനായതെന്ന് അടിയന്തര ദുരന്തനിവാരണ സമിതി അറിയിച്ചു. 

Related News