യുഎഇയില്‍ പുതുവത്സര ദിന അവധി പ്രഖ്യാപിച്ചു

  • 19/12/2021

അബുദാബി: യുഎഇയില്‍ പുതുവത്സര ദിവസമായ ജനുവരി ഒന്ന്, ശനിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്ത് ജനുവരി ഒന്ന് മുതല്‍ നടപ്പിലാക്കുന്ന പുതിയ വാരാന്ത്യ അവധി സംവിധാനമനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും. 

ഡിസംബര്‍ 31 വെള്ളിയാഴ്ച ആയതിനാലും ശനി, ഞായര്‍ ദിവസങ്ങളിലെ പുതിയ അവധി സംവിധാനം അനുസരിച്ചുമാണ് മൂന്ന് ദിവസത്തെ അവധി ലഭിക്കുക. രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ജനുവരി ഒന്നിന് അവധി ആയിരിക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. സ്വകാര്യ മേഖലയില്‍ ഞായറാഴ്ച കൂടി അവധി നല്‍കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മൂന്ന് ദിവസം അവധി ലഭിക്കും.

Related News