നാരങ്ങയില്‍ ഒളിപ്പിച്ച് 118 കോടിയുടെ മയക്കുമരുന്ന് കടത്താന്‍ ശ്രമം; 'കയ്യോടെ' പിടികൂടി ദുബൈ പോലീസ്

  • 23/12/2021

ദുബൈ: 118 കോടി ദിര്‍ഹം വില വരുന്ന മയക്കുമരുന്ന് കടത്താനുള്ള ശ്രമം ദുബൈ പോലീസ് പരാജയപ്പെടുത്തി. നാരങ്ങകളില്‍ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് അറബ് പൗരന്മാര്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. 

'66' പേരിട്ടിരുന്ന ഓപ്പറേഷനിലൂടെയാണ് ദുബൈ പോലീസിനെ ആന്റി നര്‍ക്കോട്ടിക്സ് വിഭാഗം കള്ളക്കടത്ത് സംഘത്തെ വലയിലാക്കിയത്. 11,60,500 ക്യാപ്റ്റഗണ്‍ ഗുളികകളാണ് നാരങ്ങകളില്‍ ഒളിപ്പിച്ച് കൊണ്ടുവന്നത്. ഇവയ്‍ക്ക് 5.8 കോടി ദിര്‍ഹം (118 കോടിയിലധികം ഇന്ത്യന്‍ രൂപ) വില വരുമെന്ന് അധികൃതര്‍ അറിയിച്ചു.

വിദേശത്ത് നിന്നെത്തിയ ശീതീകരിച്ച ഒരു കണ്ടെയ്‍നറിലായിരുന്നു മയക്കുമരുന്ന് എത്തിയത്. നാരങ്ങ നിറച്ചിരുന്ന പെട്ടികളില്‍ ഇടയ്ക്ക് നാരങ്ങയുടെ അതേ വലിപ്പത്തിലും ആകൃതിയിലും നിറത്തിലുമുള്ള 'പ്ലാസ്റ്റിക് നാരങ്ങകളും' സജ്ജീകരിച്ചു. ഇവയുടെ ഉള്ളിലായിരുന്നു മയക്കുമരുന്ന് നിറച്ചിരുന്നത്.

Related News