കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ വിൻറർ പിക്ക്നിക്ക് സംഘടിപ്പിക്കുന്നു .

  • 30/12/2021

കുവൈത്ത്  കേരള ഇസ്ലാഹീ സെൻറർ  ക്രിയേറ്റിവിറ്റി വിംഗിന്റെ നേതൃത്വത്തിൽ 2022 ജനവരി രണ്ടിന്   വിൻറർ പിക്ക്നിക്ക് സംഘടിപ്പിക്കുന്നു. 

ജഹറ സഅദ് അൽ- അബ്ദുല്ല പ്രദേശത്ത് പ്രത്യേകം  തയ്യാറാക്കിയ ഗ്രൗണ്ടിൽ നടക്കുന്ന  പരിപാടിയിൽ  ക്രിക്കറ്റ്, വോളി ബോൾ, ഫുട്ബോൾ, ടഗ് ഓഫ് വാർ, ബലൂൺ ബ്രേക്കിംങ്ങ്, ചെയർപ്ലെ , തുടങ്ങിയ മത്സരങ്ങൾക്ക് പുറമെ, കെ.കെ.ഐ.സി മദ്രസ്സാ വിദ്യാർത്ഥികളും, പ്രവർത്തകരും അവതരിപ്പിക്കുന്ന വിവിധ  കലാ പരിപാടികളും  ഉണ്ടായിരിക്കുന്നതാണ്.  

രാവിലെ  9.30 മുതൽ  ആരംഭിക്കുന്ന  പരിപാടിയിലേക്ക്  വാഹന സൗകര്യം  ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകർ  അറിയിച്ചു. 

വിശദ വിവരങ്ങൾക്ക് 94428 440, 97162 805, 97102 365 , എന്നീ നമ്പറുകളിൽ  ബന്ധപ്പെടാവുന്നതാണ്..

Related News