കുവൈത്ത്‌ കെഎംസിസി പ്രവർത്തക സംഗമവും, യാത്രയയപ്പും സംഘടിപ്പിച്ചു

  • 04/01/2022

കുവൈത്ത് സിറ്റി: കുവൈത്ത്‌ കെഎംസിസി പേരാമ്പ്ര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.അബ്ദുറസാഖ് പേരാമ്പ്ര ഉത്ഘാടനം ചെയ്തു. മണ്ഡലം ആക്ടിങ് പ്രസിഡന്റ്‌ സി കെ നാസർ അധ്യക്ഷത വഹിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന മുൻ അബ്ബാസിയ ഏരിയ കൗൺസിലർ എം സി ഹസ്സൻ വാളൂരിന്‌ മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ജില്ലാ പ്രസിഡന്റ്‌ ഫാസിൽ കൊല്ലം നൽകി. സംസ്ഥാന ട്രഷറർ എം ആർ നാസർ, ജില്ലാ ട്രഷറർ അസീസ് പേരാമ്പ്ര, ഷജീർ പേരാമ്പ്ര, റഷീദ് കല്ലൂർ, മുഹമ്മദ്‌ കൈതക്കൽ, ഷാനിബ് ചാലിക്കര ആശംസകൾ നേർന്നു സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഡോക്ടർ മുഹമ്മദ്‌ അലി മുഖ്യപ്രഭാഷണം നടത്തി. ആർ കെ അഷ്‌റഫ്‌ സ്വാഗതവും, ഖലീൽ റഹ്മാൻ നന്ദിയും പറഞ്ഞു.

Related News