കുവൈത്ത് കേരള ഇസ് ലാഹി സെൻറർ ഫർവാനിയ ഫഹാഹീൽ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

  • 22/01/2022

കുവൈത്ത് കേരള ഇസ് ലാഹി സെൻറർ ത്രിതല സംഘടനാ തെരഞ്ഞെടുപ്പിൻറെ ഭാഗമായി ഫഹാഹീൽ, ഫർവാനിയ സോണൽ ഭാരാവാഹികളെ തെരഞ്ഞെടുത്തു. യൂണിറ്റ് തലങ്ങളിൽ നടന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ട് സോണൽ എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്നുമാണ് സോണൽ ഭാരവാഹികളെയും സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുക്കുന്നത്.

ഫഹാഹീൽ സോണൽ ഭാരവാഹികളായി അബ്ദുൽ മുനീർ ടി (പ്രസിഡണ്ട്), നൌഫൽ സ്വലാഹി (ജനറൽ സെക്രട്ടറി), അമീൻ ചെറുവത്ത് (ട്രഷറർ), എന്നിവരെയും വിവിധ വകുപ്പ് സെക്രട്ടറിമാരെയും സൈനുദ്ദീൻ കുഞ്ഞു അബ്ദുൽറഹീം (വൈസ് പ്രസിഡണ്ട് – ഹജ്ജ് & ഉംറ), ശാഹിദ് ബാബു ഷൌക്കത്തലി (ദഅവ), ഷൌക്കത്തലി ആർ.എൻ (ക്യൂ.എഛ്.എൽ.സി) അലി അഫ് സൽ ഒറ്റയിൽ (സോഷ്യൽ വെൽഫെയർ), മുഹമ്മദ് ഫലാഹ് പി.കെ (വിദ്യാഭ്യാസം), നവാസ് കാവുങ്ങൽ (പബ്ലിക് റിലേഷൻ), മുഹമ്മദ് ഇസ്ഹാഖ് സ്വലാഹി (ക്രിയേറ്റിവിറ്റി) എന്നിവരെയും കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായി അബ്ദുല്ലത്തീഫ് കെ.സി, അബ്ദുല്ലത്തീഫ് കെ.കെ, അബ്ദുൽമജീദ് മദനി, അബ്ദുൽമുത്തലിബ് കെ.പി, അബ്ദുസ്സലാം എൻ.കെ, ഇംതിയാസ് എൻ.എം, ഹാറൂൻ അബ്ദുൽഅസീസ്, ഹിഫ്സുൽ റഹ്മാൻ കണ്ണം വള്ളി, മുഹമ്മദ് അഷ്റഫ് എകരൂൽ, സഫറുദ്ദീൻ പി.പി എന്നിവരെയും തെരഞ്ഞെടുത്തു.

ഫർവാനിയ സോണൽ ഭാരവാഹികളായി മുഹമ്മദ് അൻവർ കാളികാവ്, (പ്രസിഡണ്ട്), മുഹമ്മദ് അസ്ഹർ അത്തേരി (ജനറൽ സെക്രട്ടറി), തൻവീർ എൻ.എം (ട്രഷറർ), എന്നിവരെയും വിവിധ വകുപ്പ് സെക്രട്ടറിമാരെയും ഹുസൈൻ മുഹമ്മദ് തടത്തിൽ (വൈസ് പ്രസിഡണ്ട് – സോഷ്യൽ വെൽഫെയർ), സലീഖ് കണ്ണംവള്ളഇ (ദഅവ), മൂസ്സ സി (ക്യൂ.എഛ്.എൽ.സി) അഷ്റഫ് ആർ.കെ (ഹജ്ജ് & ഉംറ), ഷബാദ് എലൈറ്റ് (വിദ്യാഭ്യാസം), സുനീർ എം.സി (പബ്ലിക് റിലേഷൻ), ഷാനവാസ് ശരീഫ് (ക്രിയേറ്റിവിറ്റി) എന്നിവരെയും കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായി അബ്ദുൽജലീൽ തറയിൽ, അബൂബക്കർ കോയ ടി.ടി, അനിലാൽ ആസാദ്, മുഹമ്മദ് അൻവർ എം.കെ, മുഹമ്മദ് ബഷീർ, മുഹമ്മദ് അലി ഒറ്റക്കണ്ടത്തിൽ, സാജു ചെംനാട്, ഉസൈമത്ത് പൂളക്കൽ കോലയിൽ എന്നിവരെയും തെരഞ്ഞെടുത്തു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളായ മുജീബ് റഹ്മാൻ എൻ.സി, സ്വാലിഹ് സുബൈർ ആലപ്പുഴ, ഇംതിയാസ് എൻ.എം മാഹി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News