പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് എക്സ്പോ 2020 വേദി സന്ദര്‍ശിച്ചു

  • 11/02/2022


ദുബൈ: പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്എക്‌സ്‌പോ 2020 വേദി സന്ദര്‍ശിച്ചു. ഇന്ത്യന്‍ പവലിയനിൽ നടക്കുന്ന കേരളത്തിന്റെ പ്രദര്‍ശനങ്ങള്‍ കാണാനാണ് മന്ത്രി കുടുംബത്തോടൊപ്പം എത്തിയത്. 

കേരള ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട നിരവധി പ്രദര്‍ശനങ്ങളാണ് ഇന്ത്യന്‍ പവലിയനിലുള്ളത്. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രദര്‍ശനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഭാര്യ വീണയ്ക്കും മകനുമൊപ്പമാണ് മന്ത്രി എക്‌സ്‌പോ സന്ദര്‍ശിച്ചത്. സൗദി അറേബ്യ, യുഎസ്, ജര്‍മനി എന്നീ രാജ്യങ്ങളുടെ പവലിയനുകളിലും മന്ത്രി സന്ദര്‍ശനം നടത്തി. 

Related News