സാമ്പത്തിക തട്ടിപ്പിലെ ഇരകൾക്ക് 180 ലക്ഷം ദിർഹം തിരിച്ചുനൽകി അബൂദബി പൊലീസ്

  • 16/02/2022


അബൂദബി: ഫോൺ ഉൾപ്പെടെ ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി വ്യാപകമായി നടന്ന സാമ്പത്തിക തട്ടിപ്പിലെ ഇരകൾക്ക് 180 ലക്ഷം ദിർഹം (36 കോടി രൂപ) തിരിച്ചുനൽകി അബൂദബി പൊലീസ്. 

അബൂദബി പൊലീസിന്‍റെ ക്രിമിനൽ സെക്യൂരിറ്റി സെന്‍ററിന്‍റെ നേതൃത്വത്തിലായിരുന്നു നടപടി. ഇത്തരം കേസുകളിൽ പരാതി സ്വീകരിക്കുന്ന കേന്ദ്രമാണ് ക്രിമിനൽ സെക്യൂരിറ്റി സെന്‍റർ. 

വ്യക്തികൾ മുതൽ യു.എ.ഇയിലെ ചില പ്രാദേശിക ബാങ്കുകൾവരെ തട്ടിപ്പിന്‍റെ ഇരകളിൽ ഉൾപ്പെടുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഫോണിൽ വിളിക്കുന്നവർക്ക് ഒ.ടി.പി നമ്പറുകൾ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് പാസ്​വേഡുകൾ, എമിറേറ്റ്സ് ഐഡി തുടങ്ങിയ വിവരങ്ങൾ കൈമാറരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. വിവിധ ഭാഷകളിൽ തട്ടിപ്പുകൾക്കെതിരെ പൊലീസിന്‍റെ ബോധവത്കരണവും തുടരുകയാണ്.

Related News