ആർടിപിസിആർ പരിശോധന ഒഴിവാക്കി വിമാന സർവ്വീസ് കമ്പനിയായ ഗോ എയർ

  • 19/02/2022


ദുബായ്: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുളള യാത്രയ്‌ക്ക് മുൻപ് ആർടിപിസിആർ പരിശോധന ഒഴിവാക്കി വിമാന സർവ്വീസ് കമ്പനിയായ ഗോ എയർ. പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന തീരുമാനമാണിത്. ഗോ എയർ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ നിന്ന് വാക്‌സിനെടുത്തവർക്കാണ് നിലവിൽ ഇളവ് നൽകിയിരിക്കുന്നത്.

അതേസമയം, മറ്റ് എയർലൈനുകൾ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. ദുബായ്, ഷാർജ വിമാനത്താവളങ്ങളിൽ ഇൻഡിഗോ എയർലൈനും ഇത്തരത്തിൽ യാത്ര അനുവദിക്കുന്നുണ്ട്. എയർ സുവിധയിൽ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോറം പൂരിപ്പിച്ചുനൽകണമെന്ന് ഗോ എയറിന്റെ നിർദേശത്തിൽ പറയുന്നു.

ഇന്ത്യയിൽനിന്ന് രണ്ട് ഡോസ് വാക്‌സിൻ എടുക്കാത്തവർ 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ. പരിശോധനാഫലം ഹാജരാക്കണമെന്നും ഗോ എയർ വ്യക്തമാക്കി.

Related News