ദുബൈ ഡിസൈന്‍ ഡിസ്‍ട്രിക്റ്റില്‍ കാറിന് തീപിടിച്ചു: ആര്‍ക്കും പരിക്കില്ല

  • 25/02/2022


ദുബൈ: ദുബൈ ഡിസൈന്‍ ഡിസ്‍ട്രിക്റ്റില്‍ കാറിന് തീപിടിച്ചു. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കിയെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

കഴിഞ്ഞ ദിവസം ഉച്ചയ്‍ക്ക് 12.53നായിരുന്നു തീപിടുത്തമുണ്ടായ വിവരം അറിയിച്ചുകൊണ്ടുള്ള എമര്‍ജന്‍സി ഫോണ്‍ കോള്‍ ദുബൈ സിവില്‍ ഡിഫന്‍സിന്റെ കമാന്റ് റൂമില്‍ ലഭിച്ചത്. വിവരം സബീല്‍ ഫയര്‍ സ്റ്റേഷനിലേക്ക് കൈമാറുകയും നാല് മിനിറ്റിനുള്ളില്‍ അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തുകയും ചെയ്‍തു. 1.19ന് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായും തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ദുബൈ സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു.

Related News