ഇന്ത്യൻ എംബസിയില്‍ ഓപൺ ഹൗസ് സംഘടിപ്പിച്ചു.

  • 25/02/2022

കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയില്‍ ഓപൺ ഹൗസ് സംഘടിപ്പിച്ചു. കോവിഡിനെ തുടര്‍ന്ന് ഓണ്‍ലൈനായി നടന്ന ചടങ്ങിന് അംബാസിഡര്‍ സിബി ജോർജ് നേതൃത്വം നല്‍കി. ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പിന്‍റെ സഹകരണത്തോടെ എംബസി അഭയകേന്ദ്രത്തിൽ കഴിയുന്നവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുമെന്ന് അംബാസിഡര്‍ പ്രഖ്യാപിച്ചു. പല കാരണങ്ങളാൽ മാസങ്ങളോളം എംബസി അഭയ കേന്ദ്രത്തിൽ കഴിയേണ്ടിവരുന്ന പ്രവാസികളുടെ കുടുംബത്തിന് പ്രതിമാസം നിശ്ചിത തുക ആശ്വാസ ധനമായി അയച്ചുനൽകാനാണ് പദ്ധതി.ഒരുമാസത്തിലേറെ ഷെൽട്ടറിൽ കഴിയുന്നവർക്കാണ് ഓരോ മാസവും സഹായധനം ലഭ്യമാക്കുക.

കുവൈത്തില്‍ പുതുതായി ആരംഭിച്ച ഔട്സോഴ്സിങ് സെൻററുകൾ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നതായും ഓപൺ ഹൗസിൽ അംബാസഡർ പറഞ്ഞു. ഫസ്റ്റ് സെക്രട്ടറി  ഡോ. വിനോദ് ഗെയ്ഖ് വാദ് കഴിഞ്ഞ ഒരു മാസത്തെ എംബസിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച പ്രസന്റേഷൻ അവതരിപ്പിച്ചു.ഔട്ട് സോഴ്സ് സെൻറർ കേന്ദ്രീകരിച്ചു നടത്തിയ ആസാദി കാ അമൃത് മഹോത്സവ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

Related News