50,000 പേനകൾ കൊണ്ട് കുവൈറ്റ് ടവർ സൃഷ്ടിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾ

  • 25/02/2022

കുവൈത്ത് സിറ്റി: ദേശീയ ദിനം ആഘോഷിക്കുന്ന കുവൈത്ത് ജനങ്ങൾക്ക് ഹൃദയത്തിൽ തൊടുന്ന സമ്മാനവുമായി ഇന്ത്യൻ വിദ്യാർത്ഥികൾ. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഉപയോ​ഗിച്ച ശേഷമുള്ള പേനകൾ കൊണ്ട് കുവൈത്ത് ടവറിന്റെ മാതൃക സൃഷ്ടിച്ചുകൊണ്ടാണ് കുവൈത്തിന്റെ സന്തോഷത്തിനൊപ്പം ഇന്ത്യൻ വിദ്യാർത്ഥികളും ചേർന്നത്. മംഗഫിലെ  ഇന്റൻനാഷണൽ സ്കൂളിലെ വിദ്യാർത്ഥികളാണ് 50,000 പേനകൾ കൊണ്ട്  കുവൈറ്റ്  ടവറിന്റെ മാതൃക സൃഷ്ടിച്ചത്. 

ദേശീയ ദിനാഘോഷത്തോടൊപ്പം സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ച് രണ്ട് പതിറ്റാണ്ട് പിന്നിടുന്നതിന്റെ ആഘോഷവും ഇതോടൊപ്പം ആചരിക്കുകയാണെന്ന് സ്കൂൾ ഹെഡ് സുലൈമാൻ ഇബ്രാഹിം പറഞ്ഞു. കുവൈത്തി ജനങ്ങൾക്ക് ഹൃദയം കൊണ്ട് നന്ദി പറയാനാണ് ഈ ആഘോഷങ്ങൾ. ചില മാലിന്യങ്ങൾ എങ്ങനെ പുനരുപയോഗിക്കാമെന്നും റീസൈക്കിൾ ചെയ്യാമെന്നും വിദ്യാർത്ഥികളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പേനകൾ ഉപയോ​ഗിച്ച് കുവൈത്തി ടവറിന്റെ മാതൃക സൃഷ്ടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News