കുവൈറ്റ് ദേശീയ ദിനാഘോഷം; ഗൾഫ് സ്ട്രീറ്റിൽ ഉത്സവാന്തരീക്ഷം; വീഡിയോ കാണാം

  • 25/02/2022

കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷങ്ങളിൽ ഉത്സവതിമിർപ്പിൽ കുവൈത്ത്. ഗൾഫ് സ്ട്രീറ്റിൽ വൻ ആഘോഷ അന്തരീക്ഷമാണ്. കുവൈത്തി പതാകയുടെ നിറങ്ങളുടെ വസ്ത്രങ്ങളണിഞ്ഞ് കുട്ടികളും കുടുംബങ്ങളും എല്ലാം നിറഞ്ഞ് കവിഞ്ഞ് ദേശീയ ദിനാഘോഷം കൊണ്ടാടുകയാണ്. ദേശീയ ദിനാഘോഷങ്ങളിൽ പങ്കാളികളാകുന്നതിൻ്റെ സന്തോഷം പൗരന്മാരും താമസക്കാരുമെല്ലാം തുറന്ന് പറഞ്ഞു. ട്രാഫിക്ക് നിയന്ത്രണങ്ങളെല്ലാം കൃത്യമായി പാലിക്കാൻ പട്രോളിംഗ് സംഘവും ജാഗരൂകരായി പ്രവർത്തിക്കുന്നു. ഗൾഫ് സ്ട്രീറ്റിൽ ബാൻഡുകളുടെ സംഗീതവും ആഘോഷത്തിൻ്റെ മാറ്റുകൂട്ടുന്നു. 

കൂടാതെ പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങൾ, നാഷണൽ ഗാർഡ്, ജനറൽ ഫയർ സർവീസ് എന്നിവരുടെ  നേതൃത്വത്തിലുള്ള നിരവധി സർക്കാർ ഏജൻസികൾ അൽ-അബ്‌രാജ് സ്‌ക്വയറിൽ അവരുടെ നൂതനവും ആധുനികവുമായ സംവിധാനങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. പ്രദർശനത്തിന്റെ ഭാഗമായി സൈനിക വീമാനങ്ങളുടെ പ്രകടനവും നടന്നു.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News