ജാബർ പാലത്തിലും ആഘോഷമേളം; ദേശീയ ദിനം കൊണ്ടാടി കുവൈത്ത്

  • 26/02/2022


കുവൈത്ത് സിറ്റി: കൊവി‍ഡ് പ്രതിസന്ധിയെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തുകയും സാധാരണ ജീവത്തിലേക്ക് ജനങ്ങൾക്ക് മടങ്ങാൻ സാധിക്കുകയും ചെയ്തതോടെ ദേശീയദിനാഘോഷങ്ങൾ കൊണ്ടാടി കുവൈത്ത്.  ഷെയ്ഖ് ജാബർ പാലത്തിന്റെ അവസാനം മുതൽ ബാർ അൽ സബിയയിൽ ദേശീയ അവധി ദിനങ്ങളുടെ ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അതേസമയം, ആഘോഷത്തിന്റെ ഭാ​ഗമായി ഒരുതരത്തിലുള്ള നിയമലംഘനങ്ങൾ നടക്കാതിരിക്കാനും മോശം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും സുരക്ഷാ സംവിധാനങ്ങളും ജാ​ഗരൂകമായി പ്രവർത്തിക്കുന്നുണ്ട്.

കുവൈത്ത് പതാകയുടെ നിറങ്ങളുള്ള വസ്ത്രങ്ങളണിഞ്ഞ് കുടുംബങ്ങളും യുവാക്കളും എല്ലാം വലിയ തോതിൽ എത്തിയതോടെ ജാബർ പാലത്തിൽ അൽ സുബിയ പ്രദേശത്തേക്കുള്ള പാതയിൽ ​ഗതാ​ഗതകുരുക്കുണ്ടായി. അൽ ജിസ്ർ സ്ട്രീറ്റിലൂടെ ഗതാഗതം ക്രമീകരിക്കുന്നതിനും അതിന്റെ അവസാനത്തിൽ ഒരു സുരക്ഷാ പോയിന്റ് വിന്യസിക്കുന്നതിനും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ വളരെയധികം പരിശ്രമിച്ചു. 24 മണിക്കൂറും സുരക്ഷാ ഉദ്യോ​​ഗസ്ഥരുടെ സാന്നിധ്യം ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News