കൊറോണ ചികിത്സയ്ക്കുള്ള ആദ്യ മരുന്ന്; പാക്സിലോവിഡ് വാങ്ങാൻ കുവൈത്ത്

  • 26/02/2022

കുവൈത്ത് സിറ്റി: കൊറോണ ചികിത്സയ്ക്കുള്ള ആദ്യ മരുന്നായ പാക്സിലോവിഡ് വാങ്ങുന്നതിനായി കമ്പനിയുമായുള്ള കരാറിന് കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം പരിശ്രമം തുടങ്ങി. ഫൈസർ കമ്പനിയാണ് പാക്സിലോവിഡ് മരുന്നിന്റെ നിർമ്മാതാക്കൾ. ഫൈസറുമായി നേരിട്ടുള്ള കരാറിന് അഭ്യർത്ഥിച്ചിട്ടുള്ളതായി കുവൈത്ത് ആരോ​ഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. 

ഒമ്പത് മില്യൺ ഡോളർ മൂല്യമുള്ള കരാറിനായാണ് പരിശ്രമിച്ച് കൊണ്ടിരിക്കുന്നത്. കൊറോണ ചികിത്സയ്ക്കായി വായിലൂടെ നൽകുന്ന ആദ്യ ആന്റി വൈറൽ മരുന്നാണ് പാക്സിലോവിഡ്. കൊവി‍‍ഡ് ബാധിച്ച് ​ഗുരുതാവസ്ഥയിൽ അല്ലാത്തതും സപ്ലിമെന്റൽ ഓക്സിജൻ ആവശ്യമില്ലത്തവരുമായ മുതിർന്നവർക്കാണ് ഈ മരുന്ന് നൽകാൻ സാധിക്കുന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News