റമദാൻ മാസം ; കുവൈത്തിൽ വിലക്കയറ്റം പിടിച്ച് നിർത്താൻ കടുത്ത നിയന്ത്രണങ്ങൾ

  • 26/02/2022

കുവൈത്ത് സിറ്റി: വിശുദ്ധ മാസമായ റമദാൻ അടുത്ത് വരുമ്പോൾ വിപണിയിൽ ഭക്ഷ്യവസ്തുക്കളുടെ വില ഉയരാതെ പിടിച്ച് നിർത്താനായി പരിശ്രമങ്ങൾ നടത്തുകയാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ചരക്കുകളുടെ മേൽനോട്ടം വഹിക്കുന്നതിനുള്ള സാങ്കേതിക കമ്മിറ്റി ഡയറക്ടർ ഫൈസൽ അൽ-അൻസാരി അറിയിച്ചു. കമ്മിറ്റി വിപണിയെ കൃത്യമായി നിരീക്ഷീക്കുന്നുണ്ട്. ഷുവൈക്ക് പ്രദേശത്തെ മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാർ മൊത്തവ്യാപാര കടകളിലും ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കമ്പനികളിലും പരിശോധന നടത്തിയിരുന്നു. ‌

ഇവിടങ്ങളിലെ വിലയും വിപണിയിൽ വിൽക്കുന്ന വിലയും മനസിലാക്കുന്നതിന് വേണ്ടിയായിരുന്നു പരിശോധന. മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുള്ള വിലകൾ പാലിക്കുവാൻ കമ്പനികൾ പ്രതിജ്ഞാബദ്ധമാണ്. റമദാൻ മാസത്തിൽ വില ഒരുതരത്തിലും കൂട്ടാതെ കൃത്യമായി പാലിക്കപ്പെടണമെന്നും നിഷ്കർഷിക്കുകയും ചെയ്തുവെന്ന് അധികൃതർ പറഞ്ഞു. വിശുദ്ധ മാസത്തിൽ വില കൂട്ടില്ലെന്ന്  കമ്പനികൾ അറിയിച്ചതായും മന്ത്രാലയത്തോടെ സഹകരിക്കുന്നുണ്ടെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News