26 ലിറ്റർ മദ്യവുമായി ​ഡെലിവറി തൊഴിലാളി അറസ്റ്റിൽ

  • 26/02/2022


കുവൈത്ത് സിറ്റി: പ്രാദേശികമായി നിർമ്മിച്ച മദ്യവുമായി ഡെലിവറി തൊഴിലാളി അറസ്റ്റിലായി. ഗാർഹിക തൊഴിലാളി വിസയിലുള്ള ഇദ്ദേഹം ഡെലിവറി ജോലിക്കിടെയാണ് മദ്യ വിൽപ്പന നടത്തിയത്.  സംയുക്ത കമ്മിറ്റി നടത്തിയ പരിശോധന ക്യാമ്പയിനിലാണ് ബന്ധപ്പെട്ട അതോറിറ്റികൾ തൊഴിലാളിയെ അറസ്റ്റ് ചെയ്തതെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആക്ടിംഗ് ഡയറക്ടർ ജനറൽ ഡോ. മുബാറക് അൽ-ജാഫൂർ  പ്രസ്താവനയിൽ വെളിപ്പെടുത്തി. കമ്മിറ്റിയുടെ നേതൃത്വത്തിൽ ‍ഡെലിവറി തൊഴിലാളികൾക്കിടയിൽ കർശന പരിശോധന നടത്തുകയായിരുന്നു.

ഇയാളിൽ നിന്ന് 26 ലിറ്ററിൽ അധികം പ്രാദേശികമായി നിർമ്മിച്ച മദ്യമാണ് പിടിച്ചെടുത്തത്. തുടർ നടപടികൾ സ്വീകരിക്കുന്നതിനായി പ്രതിയെ ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറിയെന്നും വൃത്തങ്ങൾ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News