അൽ നുവൈബി 1.5, അൽ ഷവാർ 2.5 ദിനാർ; കുവൈത്തിൽ മീൻ വില കുത്തനെ ഇടിഞ്ഞു

  • 26/02/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ദേശീയ ദിനാഘോഷങ്ങൾ കെങ്കേമമായി നടക്കുമ്പോൾ തിരച്ചടി നേരിട്ട് ഷർഖ് മത്സ്യ മാർക്കറ്റ്. മൂന്ന് മാസം മുമ്പ് മോശമായ മാർക്കറ്റിലെ അവസ്ഥയ്ക്ക് ഒരു വഴിത്തിരിവായി പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായില്ലെന്ന് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. ഡിമാൻഡ് കുത്തനെ ഇടിഞ്ഞതോടെ വിലയും വലിയ തോതിൽ കുറഞ്ഞുവെന്ന് ഷാർഖ് മത്സ്യ മാർക്കറ്റിലെ കച്ചവടക്കാർ പറയുന്നു 

ഈ മോശം അവസ്ഥയ്ക്ക് നിരവധി കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രധാനമായും ജീവിത സാഹചര്യവും, മിക്ക മത്സ്യ തൊഴിലാളികളും 60 വയസ്സിന് മുകളിലുള്ളവരും,  അവരുടെ  റെസി‍ഡൻസി പുതുക്കുന്നതിനുള്ള ഉയർന്ന തുകയുമാണ് കാരണങ്ങൾ. റെസിഡൻസി പുതുക്കുന്നതിന് 850 ദിനാർ ആണ് ചെലവ്. ഈ ഉയർന്ന തുക മൂലം മിക്ക വിൽപ്പനക്കാർക്കും പുതുക്കാൻ കഴിയാത്ത അവസ്ഥയാണ്, ഇത് വാങ്ങൽ വിൽപ്പനയെ സാരമായി ബാധിക്കുന്നുവെന്നാണ് തൊഴിലാളികൾ പറയുന്നത് . ദേശീയ ദിനാഘോഷത്തിന്റെ ഭാ​ഗമായി കച്ചവടം മെച്ചപ്പെട്ടിട്ടില്ലെന്നും കച്ചവടക്കാർ പറയുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News