അന്താരാഷ്‍ട്ര യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന ഗ്രീന്‍ ലിസ്റ്റ് സംവിധാനം എടുത്തുകളഞ്ഞ് അബുദാബി

  • 26/02/2022


അബുദാബി: അന്താരാഷ്‍ട്ര യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന ഗ്രീന്‍ ലിസ്റ്റ് സംവിധാനം എടുത്തുകളഞ്ഞ് അബുദാബി. ശനിയാഴ്‍ച മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. രാജ്യത്തെ പുതിയ കൊവിഡ് കേസുകളും കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്‍തിരുന്നു.

അബുദാബി വിമാനത്താവളത്തില്‍ നിലവിലുണ്ടായിരുന്ന ഗ്രീന്‍ ലിസ്റ്റ് സംവിധാനം ശനിയാഴ്‍ച മുതല്‍ ഉണ്ടാവില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ എല്ലാ ആഴ്‍ചയും ഗ്രീന്‍ ലിസ്റ്റ് അധികൃതര്‍ പരിഷ്‍കരിച്ചിരുന്നു. കൊവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 

പുതിയ തീരുമാനത്തോടെ മാര്‍ച്ച് ഒന്ന് മുതല്‍ വാക്സിനെടുത്തവര്‍ക്ക്  യുഎഇയില്‍ പ്രവേശിക്കാന്‍ ഇനി മുന്‍കൂര്‍ പി.സി.ആര്‍ പരിശോധനയുടെ ആവശ്യമില്ല. ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള മറ്റ് നിബന്ധനകളിലും മാറ്റം വരുത്തിയിട്ടുണ്ട്. 

Related News