നിരവധി പരാതികൾ ഉയരുന്നു; കുവൈത്തിലെ വാണിജ്യ പ്രദർശനങ്ങൾ നിരീക്ഷണത്തിൽ

  • 26/02/2022


കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷ പശ്ചാത്തലത്തിൽ എല്ലാ വാണിജ്യ പ്രദർശനങ്ങളും നിരീക്ഷിക്കാൻ എമർജൻസി ടീമുകളെ നിയോ​ഗിച്ചതായി വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണകാര്യ മേഖലയിലെ വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ അബ്ദുൾ റഹ്മാൻ അൽ മുതൈരി അറിയിച്ചു. ദേശീയ അവധി ദിവസങ്ങളിലും ടീം പ്രവർത്തിക്കുമെന്നും ഉപഭോക്താക്കളുടെ പരാതികൾ സ്വീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് നടക്കുന്ന എല്ലാ പ്രദർശനങ്ങളും മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്.

പ്രദർശനങ്ങൾ നടത്തുന്നതിനുള്ള വ്യവസ്ഥകൾ  പാലിക്കുന്നുണ്ടോ, മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള തീരുമാനങ്ങൾ നടപ്പാക്കുന്നുണ്ടോ, ലൈസൻസ് ഉണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. അതേസമയം, ഈ കാലയളവിൽ 3651 പരിശോധനകൾ നടത്തിയതായി അബ്ദുൾ റഹ്മാൻ അൽ മുതൈരി പറഞ്ഞു. നിയമലംഘനങ്ങൾ നടത്തിയ 20 സ്റ്റോറുകൾ പൂട്ടിച്ചു. ഗവർണറേറ്റുകളിലുടനീളം വ്യാപിച്ചുകിടക്കുന്ന മന്ത്രാലയത്തിന്റെ കേന്ദ്രങ്ങളിൽ ലഭിച്ച പരാതികളുടെ എണ്ണം 1,639 ആണെന്നും അതിൽ വാണിജ്യ ലൈസൻസുകളുടെ 19 ലംഘനങ്ങളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News