ദേശീയ ദിനാഘോഷത്തില്‍ എയർ ഷോയുമായി കുവൈത്ത് വോമസേന

  • 26/02/2022

കുവൈത്ത് സിറ്റി : കുവൈത്ത് ദേശീയ ദിനാചരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഉച്ചയ്ക്ക് കുവൈറ്റ് ടവേഴ്‌സിന് സമീപം പ്രതിരോധ മന്ത്രാലയം സൈനിക വിമാനങ്ങളുടെയും പാരാട്രൂപ്പർമാരുടെയും എയർ ഷോ അവതരിപ്പിച്ചു. കുവൈത്ത് വോമസേനയുടെ കാണുവാന്‍ സ്വദേശികളും വിദേശികളുമടക്കം ആയിരക്കണക്കിനാളുകളാണ് ഒത്തുകൂടിയത്. നിരവധിപേര്‍ വ്യോമാഭ്യാസം വീക്ഷിക്കുകയും ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. വിവിധ സൈനിക വിമാനങ്ങള്‍ നടത്തിയ പ്രകടനം കാണികള്‍ കയ്യടിയോടെയാണ് സ്വീകരിച്ചത്. ദേശീയ ഗാർഡ്, ജനറൽ ഫയർഫോഴ്സ് തുടങ്ങിയ സേനാ അംഗങ്ങളും ആഘോഷത്തിൽ പങ്കെടുത്തു.

Related News