അബുദാബിയിലെ സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പരിശോധനയില്‍ ഇളവ്

  • 26/02/2022



അബുദാബി: അബുദാബിയിലെ സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പരിശോധനയില്‍ ഇളവ് അനുവദിച്ചു. 16 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഇളവ് അനുവദിച്ചത്. ഇനി മുതല്‍ 28 ദിവസം കൂടുമ്പോള്‍ പിസിആര്‍ പരിശോധന നടത്തിയാല്‍ മതിയാകുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ ഇത് ഓരോ 14 ദിവസം കൂടുമ്പോഴും ആയിരുന്നു.

അതേസമയം 16 വയസ്സും അതിന് മുകളിലുമുള്ള കുട്ടികള്‍ സ്‌കൂളിലെത്തുമ്പോള്‍ 14 ദിവസം കൂടുമ്പോള്‍ പരിശോധന നടത്തണം. 16 വയസ്സിന് മുകളിലുള്ള വാക്‌സിനേഷന്‍ സ്വീകരിക്കാത്തതോ, ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്‌സിനെടുക്കുന്നതില്‍ ഇളവ് അനുവദിച്ചതോ ആയ വിദ്യാര്‍ത്ഥികള്‍ എല്ലാ ഏഴ് ദിവസം കൂടുമ്പോഴും പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. 

16 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പ്രവേശിക്കുന്നതിന് മുമ്പ് അല്‍ഹുസ്ന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. ജനുവരി 31 മുതലാണ് അബുദാബിയില്‍ വിദ്യാര്‍ത്ഥികള്‍ പൂര്‍ണമായും ക്ലാസുകളിലേക്ക് തിരികെ എത്താന്‍ തുടങ്ങിയത്. 

Related News