കുവൈറ്റ് ദേശീയ ദിനാഘോഷം; മിലിട്ടറി വാഹനങ്ങളുടെ പ്രദർശനം കാണാൻ ജനത്തിരക്ക്, വീഡിയോ കാണാം

  • 26/02/2022


കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങൾ, നാഷണൽ ഗാർഡ്, ജനറൽ ഫയർ സർവീസ് തുടങ്ങിയവയുടെ നേതൃത്വത്തിൽ നിരവധി സർക്കാർ ഏജൻസികൾ ചേർന്ന് ആധുനികവുമായ സംവിധാനങ്ങളുള്ള മിലിട്ടറി വാഹനങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. മുതിർന്നവരും കുട്ടികളും ഉൾപ്പെ‌ടെ പൗരന്മാരാനും താമസക്കാരുമായി വൻ തോതിൽ ജനങ്ങളാണ് അൽ അബ്റാജ് സ്ക്വയറിലേക്ക് ഈ പ്രദർശനം കാണാനെത്തിയത്. 

മിലിട്ടറി വാഹനങ്ങൾക്കൊപ്പമുള്ള അപൂർവ്വ ചിത്രം പകർത്താനുള്ള അവസരം ജനങ്ങൾ വിനിയോ​ഗിച്ചു. അതേസമയം,  ദേശീയ ദിനാഘോഷങ്ങളോട് അനുബന്ധിച്ച് ഹെലികോപ്റ്ററുകളും യുദ്ധക്കപ്പലുകളും ഉപയോഗിച്ച് പൗരന്മാർക്കും താമസക്കാർക്കുമായി പരേഡും നടത്തുന്നുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News