ജെബൽ ഷംസിന് മുകളിൽ കുവൈത്തി പതാക; ​ഗിന്നസ് ബുക്കിൽ കുവൈത്ത്

  • 26/02/2022

കുവൈത്ത് സിറ്റി: ഒമാനിലെ ജെബൽ ഷംസ് പർവ്വതത്തിന് മുകളിൽ ഏറ്റവും വലിയ പതാക എത്തിച്ച് ​ഗിന്നസ് റെക്കോർഡ് ബുക്കിൽ പുതിയ ചരിത്രം എഴുതി ചേർത്ത് കുവൈത്ത്. ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചായിരുന്നു ഈ പ്രവർത്തനം. അറബ് ലോകത്തെ തന്നെ ഏറ്റവും വലിയ പർവ്വതമാണ് ഒമാനിലെ ജെബൽ ഷംസ്. 3,028 മീറ്ററാണ് ഇതിന്റെ ഉയരം. അതിന്റെ മുകളിൽ 2,747 സ്ക്വയർ മീറ്ററുകൾ വലിപ്പമുള്ള പതാക വിരിച്ചാണ് കുവൈത്ത് ​ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചതെന്ന് കുവൈത്തി വോളന്റിയർ ടീം തലവൻ ഫൗദ് ക്വബാസർഡ് പറഞ്ഞു.

ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് കുവൈത്ത് സ്വന്തമാക്കിയ ഈ നേട്ടം ഒമാനുമായുള്ള സാഹോദര്യബന്ധം കൂടെയാണ് കാണിക്കുന്നത്. ലോകത്തിലെ വലിയ പർവതങ്ങളിൽ കൂറ്റൻ പതാക ഉയർത്തിയതിന്റെ ലോക റെക്കോർഡ് ​ഗിന്നസ് ബുക്കിലെ ഒരു പുതിയ വർഗ്ഗീകരണമാണെന്നും അതാണ് കുവൈത്ത് പേരിലെഴുതി ചേർത്തതെന്നും ഫൗദ് ക്വബാസർഡ് പറഞ്ഞു. അന്താരാഷ്ട്ര വേദികളിൽ വേദികളിൽ മാതൃരാജ്യത്തിന്റെ പേര് ഉയർത്താനുള്ള  ദൃഢനിശ്ചയമാണ് പ്രവർത്തനത്തിന് പിന്നില്ലെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News